‘എന്റെ ഭൂമി’ ഡിജിറ്റൽ സർവെ പദ്ധതി പ്രകാരം മലപ്പുറം ജില്ലയിൽ മലപ്പുറം വില്ലേജിന്റെ ഫീൽഡ് സർവെ നടപടികൾ പൂർത്തീകരിച്ച് സർവ്വേ അതിരടയാള നിയമം വകുപ്പ് 9(2) പ്രകാരമുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചതായി റീസർവെ അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. പൊതുജനങ്ങൾക്ക് ‘എന്റെ ഭൂമി’  (www.entebhoomi.kerala.gov.in) വെബ് പോർട്ടൽ മുഖാന്തിരം ഓൺലൈനായി റെക്കാർഡുകൾ പരിശോധിക്കാം.

പരാതികളുള്ള പക്ഷം ഓൺലൈനായി തന്നെ അപ്പീൽ നൽകുന്നതിനുള്ള സംവിധാനവും പോർട്ടലിൽ സജ്ജീകരിച്ചിട്ടുണ്ട്.  2024 ജനുവരി മൂന്നു വരെ മലപ്പുറം കോട്ടപ്പടി, സാധു ബിൽഡിംഗിൽ (പഴയ വില്ലേജാഫീസ് കെട്ടിടം) പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള സംവിധാനം പ്രയോജനപ്പെടുത്തിയും പൊതുജനങ്ങൾക്ക് റിക്കാർഡുകൾ പരിശോധിക്കാം. മലപ്പുറം വില്ലേജുൾപ്പെടെ ജില്ലയിൽ നിലവിൽ നാല് വില്ലേജുകളുടെ ഫീൽഡു സർവെ നടപടികൾ ഇതിനകം പൂര്‍ത്തിയാക്കിയതായും റീസർവെ അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.