സംസ്ഥാനത്തെ ഒബിസി വിഭാഗത്തിൽപ്പെട്ട, ബി.എസ്.സി നഴ്സിങ് പഠനം പൂർത്തീകരിച്ച് 2 വർഷം പൂർത്തിയായിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾക്കും, ബി.എസ്.സി നഴ്സിങ് കോഴ്സ് നാലാം വർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്കും IELTS/TOEFL/OET/NCLEX എന്നീ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സുകൾക്ക് പരിശീലനം നടത്തുന്നതിന് പിന്നോക്ക വിഭാഗ വികസന വകുപ്പ് മുഖേന ധനസഹായം അനുവദിക്കുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. ഈ ഗ്രാൻഡ്സ് 3.0 പോർട്ടൽ വഴി ഓൺലൈനായി ആണ് അപേക്ഷിക്കേണ്ടത്. അപേക്ഷ നൽകുന്നതിനുള്ള അവസാന തീയതി ഡിസംബർ 23. കൂടുതൽ വിവരങ്ങൾക്ക് 0495-2377786 www.bcdd.kerala.gov.in,www.egrantz.kerala.gov.in