നവകേരള സദസ്സിന്റെ പ്രചാരണാർത്ഥം 450 ൽ അധികം വനിതകളെ കോർത്തിണക്കി കൊന്നത്തടി ഗ്രാമപഞ്ചായത്തിലും, കൊക്കയാർ, മരിയാപുരം, കരുണപുരം ഗ്രാമപഞ്ചായത്തുകളിലും മെഗാ തിരുവാതിര സംഘടിപ്പിച്ചു. നവകേരള നിര്‍മ്മിതിയുടെ ഭാഗമായി സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റങ്ങളെക്കുറിച്ച് ജനങ്ങളുമായി കൂടുതല്‍ സംവാദിക്കുന്നതിനും സമൂഹത്തിലെ ചിന്താഗതികള്‍ അടുത്തറിയുന്നതിനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ എല്ലാ നിയോജകമണ്ഡലങ്ങളിലും ഔദ്യോഗികമായി നടത്തുന്ന പര്യടനമായ നവകേരള സദസ്സ് ജില്ലയില്‍ 10,11,12 തീയതികളിൽ നടക്കുന്നതിന്റെ ഭാഗമായാണ് മേഗാ തിരുവാതിര നടത്തിയത്.
നവകേരള സദസ്സിന്റെ ഭാഗമായി യുവജന സംഘടനകളുടെ കൂട്ടയോട്ടം, വിവിധ രാഷ്ട്രീയ സംഘടനകളുടെയും നേതൃത്വത്തിൽ കാളവണ്ടി പോലുള്ള വിവിധ പരിപാടികൾ ജില്ലയിൽ നടന്ന് വരികയാണ്.
മെഗാ തിരുവാതിരയിൽ ജനപ്രതിനിധികൾ, ആശാ പ്രവർത്തകർ, അംഗൻവാടി വർക്കമാർ, കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമ്മ സേന അംഗങ്ങൾ, വനിതാ തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.