തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തമിഴ് അപ്രന്റീസ് ട്രെയിനിയെ ആറ് മാസത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 6000 രൂപയാണ് പ്രതിമാസ സ്റ്റൈപ്പന്റ്. എസ്.എസ്.എൽ.സിയും സിഎൽഐഎസ്‌സിയോ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് ഡിഗ്രിയോ വേണം. തമിഴ് ഒരു വിഷയമായി പഠിക്കുകയോ അല്ലെങ്കിൽ തമിഴ് മാധ്യമത്തിൽ വിദ്യാഭ്യാസം നടത്തുകയോ ചെയ്തിരിക്കണം. പ്രായപരിധി 18-36. രണ്ട് ഒഴിവുണ്ട്. ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം വിശദമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ആധാർ എന്നീ രേഖകൾ സഹിതം 20ന് രാവിലെ 11.30ന് സ്റ്റേറ്റ് ലൈബ്രേറിയൻ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം.
