കേരള ലോകായുക്ത ഡിസംബർ 19നും 20നും കണ്ണൂരിലും 21, 22 തീയതികളിൽ കോഴിക്കോടും സിറ്റിങ് നടത്തും. കണ്ണൂർ ഗവൺമെന്റ് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ 19ലെ സിറ്റിങ്ങിൽ ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് പരാതികൾ പരിശോധിക്കും. 20നു ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പരാതികൾ പരിശോധിക്കും.

കോഴിക്കോട് പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ 21നു നടക്കുന്ന സിറ്റിങ്ങിൽ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പരാതികൾ പരിശോധിക്കും. 22നു കോഴിക്കോട് ഗവൺമെന്റ് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലെ സിറ്റിങ്ങിൽ ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് പരാതികൾ പരിശോധിക്കും. ഈ ദിവസങ്ങളിൽ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികൾ സ്വീകരിക്കുമെന്നു രജിസ്ട്രാർ അറിയിച്ചു.