കുപ്രചാരണങ്ങളും സാമ്പത്തിക അവഗണനകളും കേരളം നേരിടുമ്പോഴും പാവപ്പെട്ടവനെ ചേർത്ത് നിർത്തുന്ന സർക്കാരാണ് കേരളത്തിലേത് എന്ന് ദേവസ്വം-പിന്നാക്ക ക്ഷേമ വകുപ് മന്ത്രി കെ രാധാകൃഷ്ണൻ. ഐ ഡി എ ഗ്രൗണ്ടിൽ ഇടുക്കി നിയോജകമണ്ഡലം നവകേരള സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള സർക്കാർ ഭരിക്കുന്നത് കേരളത്തിലെ ജനക്ഷേമത്തിനു വേണ്ടി ആണെന്ന് ഉള്ളത് കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവർക്കും അറിയാവുന്നതാണ്. 2016 ൽ അധികാരത്തിലേറുന്നതിനു മുൻപ് നൽകിയ 580 വാഗ്ദാനങ്ങളും പാലിച്ച സർക്കാരാണ് ഇത്. അത് തന്നെയാണ് തുടർ ഭരണത്തിനുള്ള അനുമതി ജനങ്ങളിൽ നിന്ന് നേടിയെടുക്കാൻ ഈ സർക്കാരിനെ പ്രാപ്തമാക്കിയതും.
ജനക്ഷേമം മുൻനിർത്തി 64 ലക്ഷം പേർക്ക് 1600 രൂപ നിരക്കിൽസാമൂഹ്യ പെൻഷൻ നൽകി വരുന്നു. ഏഴ് വർഷം പിന്നിടുമ്പോൾ 58504കോടി രൂപയാണ് സർക്കാർ ക്ഷേമ പെൻഷൻ ഇനത്തിൽ മാത്രം നൽകി കഴിഞ്ഞത്.
57400 കോടി രൂപയുടെ അർഹതപ്പെട്ട കേന്ദ്ര വിഹിതം ലഭിക്കാത്ത കാലത്താണ് ഇതെന്ന് ഉള്ളത് എന്നുള്ളതാണ് ഈ സർക്കാരിന്റെ ജനങ്ങളോടുള്ള പ്രതിജ്ഞാബദ്ധത തെളിയിക്കുന്നത്. എന്ത് പ്രതിസന്ധിയിലും തല താഴ്ത്താതെ മൂന്നര കോടി ജനങളുടെ അഭിമാനം ഈ സർക്കാർ കത്ത് സൂക്ഷിക്കുക തന്നെ ചെയ്യും എന്നും അദ്ദേഹം കൂടി ചേർത്തു.