ആലപ്പുഴ: ഗവ. ടി.ഡി മെഡിക്കൽ കോളജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ദിവസവേതനയടിസ്ഥാനത്തിൽ താത്കാലിക ജീവനക്കാരെ നിയമിക്കുന്നു.റേഡിയോഗ്രാഫർ:യോഗ്യത: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച ഡി.ആർ.ടി. കോഴ്‌സ് വിജയകരമായി പൂർത്തീകരിച്ചിരിക്കണം. പാരാ മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷന്ഡ ഉണ്ടായിരിക്കണം. എം.ആർ.ഐ സെന്ററിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം. സർക്കാർ/അർദ്ധ സർക്കാർ/പൊതുമേഖല സഹകരണ സ്ഥാപനങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന.റേഡിയോഗ്രാഫി/സി.ടി. പ്രവർത്തിപരിചയം/കമ്പ്യൂട്ടർ വിദ്യാഭ്യാസം അഭിലഷണീയം. പ്രായം 20നും 35നും മധ്യേ.താത്പര്യമുള്ള അപേക്ഷകർ യോഗ്യത, വയസ്, പ്രവർത്തിപരിപയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്‌ടോബർ26ന് രാവിലെ 10ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ അഭിമുഖത്തിന് എത്തണം.