ആലപ്പുഴ: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മറ്റി ആലപ്പുഴ ജില്ലയിലെ സ്‌കൂളുകളിലെ ദേശീയ ഹരിതസേന പരിസ്ഥിതി ക്ലബ് ചുമതലയുള്ള അധ്യാപകർക്കായി പരിശീലനം നടത്തുന്നു. ഒക്‌ടോബർ 25ന് ആലപ്പുഴ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിലാണ് പരിശീലനം. ജില്ലാ കളക്ടർ എസ്.സുഹാസ് ഉദഘാടനം ചെയ്യും. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ അധ്യക്ഷത വഹിക്കും. പരിസ്ഥിതി വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ ക്ലാസുകൾ നയിക്കും. എല്ലാ സ്‌കൂളികളിലെയും ചമുതലപ്പെട്ട അധ്യാപകർ പരിശീലനത്തിൽ പങ്കെടുക്കണം കൂടുതൽ വിവരങ്ങൾക്ക് ജില്ല കോ- ഓർഡിനേറ്റർ എച്ച്. ശ്രീകുമാറുമായി ബന്ധപ്പെടണം. ഫോൺ: 9447976901.