സ്ത്രീ ശാക്തീകരണത്തില്‍ രാജ്യത്തിന് മാതൃകയാണ് കേരളം എന്ന് കേരളം സന്ദര്‍ശിച്ച പ്രസിഡന്റ് ദ്രൗപതി മുര്‍മു പറഞ്ഞത് കേരളത്തിന്റെ അഭിമാനനേട്മാണെന്ന് മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി.വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ പീരുമേട് മണ്ഡലം നവകേരള സദസ്സിനെ അഭിസംബോധന ചെയുകയായിരുന്നു മന്ത്രി.
സ്ത്രീധന -ഗാര്‍ഹിക പീഡനങ്ങള്‍ ഉണ്ടാകുമ്പോള്‍ കൃത്യമായ ഇടപെടല്‍ നടത്തി കുറ്റക്കാര്‍ക്ക് എതിരെ നടപടി എടുക്കുന്ന സര്‍ക്കാരാണ് ഇത്. ക്രമസമാധാന പരിപാലനത്തില്‍ കേരളം മികച്ച മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്. കുറ്റകൃത്യങ്ങളുടെ എണ്ണം ഗണ്യമായി കുറയ്ക്കുകയും നടക്കുന്ന കുറ്റകൃത്യങ്ങളില്‍ എത്രയും വേഗം കുറ്റവാളികളെ കണ്ടെത്തുന്ന പോലീസ് നടപടികള്‍ എല്ലാവര്‍ക്കും അറിയുന്നത് ആണ്.
അഴിമതി രഹിത മാതാനിരപേക്ഷിത കേരളം കെട്ടി പടുത്തുകയെന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്. പ്രകടന പത്രികയിലെ മുഴുവന്‍ വാഗ്ദാനങ്ങളും നടപ്പിലാക്കിയ സര്‍ക്കാരായിരുന്നു ഒന്നാം പിണറായി സര്‍ക്കാര്‍. അതിന്റെ തുടര്‍ച്ചയായി വന്ന രണ്ടാം പിണറായി സര്‍ക്കാരും വാഗ്ദാനങ്ങള്‍ എല്ലാം തന്നെ പാലിച്ചു മുന്നേറുകയാണ്. കേരളത്തിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച പരിപാടിയായിരുന്നു കേരളീയം. 25 ഓളം സെമിനാറുകള്‍ നടത്തി അവയില്‍ നിന്ന് ഉയര്‍ന്നു വന്ന നിര്‍ദേശങ്ങള്‍ നവകേരള നിര്‍മ്മിതിയുടെ ശിലാഫലകങ്ങളായി.
വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും അടിത്തട്ടിലുള്ള ജനങ്ങളെ അറിയിക്കുക എന്ന ലക്ഷ്യത്തോടെ ഒരു മന്ത്രി സഭ ഒന്നാകെ 140 നിയമ സഭ മണ്ഡലങ്ങളിലും എത്തുന്ന നവകേരള സദസ്സിനെ ഓരോ വേദിയിലും വരവേല്‍ക്കുന്നത് ആയിരങ്ങള്‍ ആണ്.
എല്ലാവര്‍ക്കും വീട് എന്ന സ്വപ്ന സാക്ഷാത്കാരത്തിലേക്കാണ് സര്‍ക്കാര്‍ യാത്ര ചെയ്യുന്നത്. രണ്ടുലക്ഷത്തില്‍ അധികം പട്ടയങ്ങള്‍ വിതരണം ചെയ്തു റെക്കോര്‍ഡ് ഇടുന്ന റവന്യു ഡിപ്പാര്‍ട്‌മെന്റ് പ്രശംസനീയമായ പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്നു.
നിയമന നിരോധനം നടപ്പിലാക്കിപോയിരുന്ന മുന്‍ സര്‍ക്കാരുകളില്‍ നിന്ന് വിഭിന്നമായി ആ നിരോധനങ്ങള്‍ എല്ലാം നീക്കി യുവാക്കള്‍ക്ക് പി എസ് സി വഴി നിയമനം നല്‍കിയ സര്‍ക്കാരാണ് ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍.
കോവിഡ് മഹാമാരി കാലത്തു ആരോഗ്യരംഗത്ത് ലോകത്തിനു മാതൃക ആയ പ്രവര്‍ത്തനങ്ങളാണ് കേരളം കാഴ്ചവച്ചത്.
രാജ്യത്തിന് മാതൃകയായ കര്‍ഷക കടാശ്വാസ കമ്മീഷന്‍ കൊണ്ട് വന്ന ആദ്യ സംസ്ഥാനമാണ് കേരളം.
രാജ്യത്ത് ഒട്ടാകെ വിലക്കയറ്റം ഉണ്ടായി മറ്റു സംസഥാനങ്ങള്‍ പകച്ചു നില്‍ക്കുമ്പോള്‍ ഒരേ സമയം കര്‍ഷകരെയും ഉപഭോക്താക്കളെയും കണക്കിലെടുത്തു വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആണ് കേരള സര്‍ക്കാര്‍ നടത്തുന്നത്. പാലില്‍ സ്വയം പര്യപ്തത കൈ വരുന്നതില്‍ 90 ശതമാനം വിജയം സംസ്ഥാനം കൈവരിച്ചു കഴിഞ്ഞു.ഒരു വര്‍ഷത്തിനുള്ളില്‍ അത് സമ്പൂര്‍ണ സ്വയംപര്യാപ്തത കൈവരിക്കും. പശുവിനെ വാങ്ങാന്‍ എടുക്കുന്ന ലോണ്‍ പലിശരഹിതമാക്കുവാനുള്ള നടപടികളും സര്‍ക്കാര്‍ കൈകൊണ്ടു വരുകയാണ് എന്ന് മന്ത്രി പറഞ്ഞു.