ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്/ആര്‍.ബി.എസ്.കെ നഴ്‌സ് നിയമനം. യോഗ്യത എസ്.എസ്. എല്‍.സി, സര്‍ക്കാര്‍ അംഗീകൃത കോളെജുകളില്‍ നിന്ന് ജെ.പി.എച്ച്.എന്‍ കോഴ്‌സ് പൂര്‍ത്തിയായിരിക്കണം. കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ വേണം. പ്രായപരിധി 40. പ്രതിമാസവേതനം 14,000 രൂപ. താത്പര്യമുള്ളവര്‍ ഡിസംബര്‍ 16 ന് വൈകിട്ട് അഞ്ചിനകം ഓണ്‍ലൈനായി അപേക്ഷിക്കണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.arogyakeralam.gov.in , 0491 2504695.