കേരളം മതേതരവാദികളുടെയും പുരോഗമന വാദികളുടെയും പച്ചത്തുരുത്താണെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ. കുറവിലങ്ങാട് ദേവമാതാ കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച കടുത്തുരുത്തി മണ്ഡലം നവകേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ നിലപാടുകൾ കൊണ്ടും ജനാധിപത്യ മതേതര മൂല്യങ്ങൾ സംരക്ഷിക്കുന്നത്തിലും കേരള സർക്കാർ രാഷ്ട്രീയ ബദലായി നിൽക്കുന്നു.
നന്മയുടെ പാതയിൽ പോകുന്ന സർക്കാരിനെ ജനങ്ങൾ നെഞ്ചേറ്റി എന്നതിന്റെ തെളിവാണ് നവകേരള സദസിലെ ജനസഞ്ചയം. കേരളത്തിനർഹമായ ധനവിഹിതം കേന്ദ്രസർക്കാർ വെട്ടികുറച്ചെങ്കിലും എല്ലാ മേഖലകളിലും പുതുമയുടെ ആശകിരണങ്ങളുമായി മുന്നേറുകയാണ് സംസ്ഥാനമെന്നും മന്ത്രി പറഞ്ഞു.
