മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി സംവദിച്ച വൈക്കം നിയോജമണ്ഡലത്തിലെ നവകേരള സദസിൽ 7667 നിവേദനങ്ങൾ ലഭിച്ചു. 25 കൗണ്ടറുകളാണ് നിവേദനങ്ങൾ സ്വീകരിക്കാൻ നവകേരള സദസ് വേദിക്ക് സമീപം ഒരുക്കിയത്. സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേകം കൗണ്ടറുകൾ ഒരുക്കിയിരുന്നു. വൈക്കം ബീച്ച് മൈതാനത്ത് രാവിലെ മുതൽ കൗണ്ടറുകൾ പ്രവർത്തനം ആരംഭിച്ചിരുന്നു. ലഭിച്ച നിവേദനങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി സമയബന്ധിതമായി നടപടികൾ സ്വീകരിക്കും.