കെല്‍ട്രോണില്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിങ്/ടാലി കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അടുത്തുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഹാജരാകണം. ഫോണ്‍ 9072592412, 9072592416.
കെല്‍ട്രോണില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സുകളായ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ്, വെബ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിങ്ങ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മന്റ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മൈന്റെനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളോജിസ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സായ അഡ്വാന്‍സ്ഡ് ഗ്രാഫിക്‌സ് ഡിസൈന്‍, ഗ്രാഫിക്‌സ് ആന്‍ഡ് വിഷ്വല്‍ എഫക്ട്, അഡ്വാന്‍സ്ഡ് ഓഫീസ് ഓട്ടോമേഷന്‍ എന്നീ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. തിരുവനന്തപുരം ജില്ലയിലെ പ്രവേശനത്തിനായി ഫോണ്‍ 04712325154, 8590605260.
മത്സ്യഫെഡ് ഒ ബി എം സര്‍വീസ് സെന്ററിലേക്ക് മെക്കാനിക്കിനെ നിയമിക്കും. യോഗ്യത: ഐ ടി ഐ (ഫിറ്റര്‍, ഇലക്ട്രിക്കല്‍, മെഷീനിസ്റ്റ് എന്നീ ട്രേഡുകളില്‍ യോഗ്യതയുളളവരും ഒ ബി എം സര്‍വീസില്‍ കുറഞ്ഞത് മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും. നിര്‍ദിഷ്ട യോഗ്യതയില്ലാത്തവരാണെങ്കില്‍ ഒ ബി എം സര്‍വീസില്‍ കുറഞ്ഞത് 10 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം, ഹൈഡ്രോളിക് പ്രെസിങ് മെഷീന്‍ ഉപയോഗിച്ച് എന്‍ജിന്റെ ക്രാങ്ക് സെറ്റ് ചെയ്യുന്നതിനുള്ള പ്രാവിണ്യം ഉണ്ടായിരിക്കണം. അസല്‍ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 18 വൈകിട്ട് നാലിനകം ജില്ലാ മാനേജര്‍, മത്സ്യഫെഡ് ജില്ലാ ഓഫീസ്, ഫിഷറീസ് കോംപ്ലക്‌സ്, നീണ്ടകര പി ഒ, കൊല്ലം 691582. വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 9526041317, 9495117169.