കോഴിക്കോട് മാളിക്കടവ് ജനറൽ ഐ.ടി.ഐ യിൽ മെക്കാനിക്ക് ഓട്ടോ ഇലക്ട്രിക്കൽ ആന്റ് ഇലക്‌ട്രോണിക്‌സ്, സ്റ്റെനോഗ്രാഫി (ഇംഗ്ലീഷ്) എന്നീ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ ഓരോ ഒഴിവുകളിലേയ്ക്ക് താൽക്കാലികാടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. മെക്കാനിക്ക് ഓട്ടോ ഇലക്ട്രിക്കൽ ആന്റ് ഇലക്‌ട്രോണിക്‌സ് ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ തസ്തികയിൽ പ്രസ്തുത ട്രേഡുകളിൽ ഐ.ടി.ഐ യും 3 വർഷത്തെ പ്രവൃത്തി പരിചയവും/ഡിപ്ലോമയും 2 വർഷത്തെ പ്രവൃത്തി പരിചയവും/ഓട്ടോ മൊബൈൽ എഞ്ചിനീയറിംഗിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും എൽ.എം.വി ലൈസൻസ് അഭികാമ്യം. സ്റ്റെനോഗ്രാഫി ട്രേഡിലെ ഗസ്റ്റ് ഇൻസ്ട്രക്ടർക്ക് പ്രസ്തുത ട്രേഡിൽ ഐ.ടി.ഐ യും 3 വർഷത്തെ പ്രവൃത്തി പരിചയവും ഡിപ്ലോമയും 2 വർഷത്തെ പ്രവൃത്തി പരിചയവും/ഡിഗ്രി ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉളള ഉദ്യോഗാർത്ഥികൾ നവംബർ 27 ന് രാവിലെ 11 മണിയ്ക്ക് യോഗ്യത, ജനനത്തിയ്യതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം കോഴിക്കോട് ഐ.ടി.ഐ പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകേണ്ടതാണ്.