കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ഒഫ്താൽമോളജി വിഭാഗത്തിൽ ബി.എസ്.സി ഒപ്‌ടോമെട്രി കോഴ്‌സിൽ ട്യൂട്ടർ ടെക്‌നീഷ്യൻമാരെ താൽക്കാലിക നിയമനം ലഭിക്കുവാൻ താൽപര്യമുളള ഉദ്യോഗാർത്ഥികളെ അഭിമുഖത്തിനായി ക്ഷണിച്ചു. യോഗ്യത : ബി.എസ്.സി/എം.എസ്.സി ഒപ്‌ടോമെട്രി വിഷയത്തിൽ കെ.പി.എസ്.സി അംഗീകരിച്ച സർവ്വകലാശാലയിൽ നിന്നുമുളള ബിരുദമോ ബിരുദാനന്തരബിരുദം. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ അഞ്ചിന് രാവിലെ 11 മണിക്ക് പ്രിൻസിപ്പൽ, ഗവ.മെഡിക്കൽ കോളേജ് മുമ്പാകെ ഹാജരാകണം.