ദേശീയ നഗര ഉപജീവനമിഷന്റെ കീഴിൽ സൗജന്യമായി തൊഴിൽ പരിശീലനവും തുടർന്ന് തൊഴിൽ ലഭ്യമാക്കലും പദ്ധതിയിൽ പരിശീലനത്തിനുളള അപേക്ഷകൾ ക്ഷണിച്ചു. ഇലക്ട്രീഷ്യൻ, പ്ലംബിങ്ങ് ടെക്‌നീഷ്യൻ എന്നീ കോഴ്‌സുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്. പരിശീലനം സ്‌കിൽ ഡവലപ്‌മെന്റ് സെന്ററിൽവെച്ചായിരിക്കും. കോഴിക്കോട് കോർപ്പറേഷൻ, വടകര, കൊയിലാണ്ടി, പയ്യോളി, കൊടുവളളി, മുക്കം, ഫറോക്ക്, രാമനാട്ടുകര എന്നീ നഗരസഭാ പരിധിയിലുളള തൊഴിൽരഹിതരായവർക്ക് അപേക്ഷിക്കാം. വാർഷികവരുമാനം 50,000 രൂപയിൽ താഴെയായിരിക്കണം. പ്രായം 20 നും 30 നും ഇടയിൽ. അപേക്ഷകൾ ജില്ലാ പഞ്ചായത്ത് സ്‌കിൽ ഡവലപ്‌മെന്റ് സെന്ററിൽ നിന്നോ കോർപ്പറേഷൻ ഓഫീസിലെ എൻ.യു.എൽ.എം ഓഫീസിൽ നിന്നോ ലഭിക്കും. ഫോൺ : 0495-2370026, 9745354859.
