പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്‍ ടി.എം വര്‍ഗീസ് മെമ്മോറിയല്‍ ഹാളില്‍ രണ്ടു ദിവസമായി നടത്തിയ അദാലത്തില്‍ 179 കേസുകള്‍ പരിഗണിച്ചു. 138 കേസുകള്‍ തീര്‍പ്പാക്കി. 31 കേസുകള്‍ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കുന്നതിനായി മാറ്റിവച്ചു. 16 കേസുകളില്‍ ഇരുകക്ഷികളും ഹാജരായില്ല. പലതവണ നോട്ടീസ് അയച്ചിട്ടും ഇരുകക്ഷികളും ഹാജരാകാത്ത കേസുകളിലെ തുടര്‍നടപടികള്‍ കമ്മീഷന്‍ അവസാനിപ്പിച്ചു.
