കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം ഗുണമേന്മയുളള തൈകൾ ഉത്പാദിച്ച് വിതരണം ചെയ്യുന്നതിനായി സംസ്ഥാന കൃഷി വകുപ്പിന്റെ സഹായത്തോടെ പദ്ധതി നടപ്പാക്കുന്നു. ഇതിനായി ഉയരം കുറഞ്ഞ ഇനം തെങ്ങുകളുടെ മാതൃവൃക്ഷങ്ങൾ ഉളള തെങ്ങിൻതോട്ട ഉടമകളും കർഷകരും വിവരം തൊട്ടടുത്ത കൃഷി ഭവനിൽ അറിയിക്കണം. പാലക്കാട് ജില്ല പ്രൊജക്ട് എക്‌സിക്യുട്ടീവ് സി.ശശികുമാറിനെ 7034153372 നമ്പറിൽ ബന്ധപ്പെടാം. ജനിതക മേന്മയുളള തെങ്ങിന്റെ മാതൃ വൃക്ഷങ്ങൾ കർഷകരുടെ കൃഷിയിടങ്ങളിൽ തന്നെ കണ്ടെത്തി പ്രയോജനപ്പെടുത്തി കൊണ്ട് ഉയരം കുറഞ്ഞതും സങ്കരയിനത്തിൽപ്പെട്ടതുമായ തെങ്ങിൻതൈകൾ ഉത്പ്പാദിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം. വയനാട്, ഇടുക്കി ഒഴികെ എല്ലാ ജില്ലകളിലും കേരകർഷക കൂട്ടായ്മകളുടെ സഹകരണത്തോടെ വികേന്ദ്രീകൃത കേര നഴ്‌സറികൾ ഇതിന്റെ ഭാഗമായി തുടങ്ങും.