പാലക്കാട് ജില്ലയിൽ ബ്ലോക്ക് അടിസ്ഥാനത്തിൽ ഇൻഫർമേഷൻ അസിസ്റ്റന്റ്/സബ് എഡിറ്റർ നിയമനം നടത്തുന്നതിന് പാനൽ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ അപേക്ഷ നൽകിയവർക്കായി നാളെ (ഒക്‌ടോബർ 24 ന്) എഴുത്ത് പരീക്ഷയും കൂടിക്കാഴ്ചയും നടക്കും. രാവിലെ 11 മുതൽ എഴുത്തുപരീക്ഷയും സ്‌കിൽ ടെസ്റ്റും തുടർന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് കൂടിക്കാഴ്ചയും നടക്കും. അപേക്ഷകർ അതേ ദിവസം രാവിലെ 10.30 ന് അനുബന്ധ രേഖകൾ സഹിതം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ റിപ്പോർട്ട് ചെയ്യണം. വിശദവിവരങ്ങൾക്ക്. 0491 2505329.