ആലപ്പുഴ: പുറക്കാട് ഗവ. ഐ.ടി.ഐ യിൽ ഇന്റീരിയർ ഡിസൈൻ ആന്റ് ഡക്കറേഷൻ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു താല്ക്കാലിക ഒഴിവുണ്ട്. സിവിൽ അഥവാ ആർക്കിടെക്ചർ എഞ്ചിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമയോ ബിരുദമോ യോഗ്യതയുളളവരും, ബിരുദം-ഒരു വർഷം /ഡിപ്ലോമ-രണ്ട് വർഷം തൊഴിൽപരിചയമുള്ളവരുമായ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത (മാർക്ക് ലിസ്റ്റ് ഉൾപ്പെടെ) തൊഴിൽ പരിചയം എിവ തെളിയിക്കു അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്‌ടോബർ 26ന് രാവിലെ 11 ന് പുറക്കാട് ഐ.ടി.ഐ പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. വിശദവിവരങ്ങൾക്ക് : ഫോ 0477-2298118