ആലപ്പുഴ: സംസ്ഥാന സാമൂഹികക്ഷേമ ബോർഡിന്റെ സേവനം നൽകുന്ന കേന്ദ്രമായി പ്രവർത്തിക്കുന്ന ആലപ്പുഴ മഹിളാ മന്ദിരത്തിലേയ്ക്ക് ലീഗൽ കൗൺസിലർമാരെ വേണം. നിയമബിരുദവും ജില്ലയിൽ പ്രാക്ടീസ് ചെയ്യുന്ന വനിതകളും ആയ അഭിഭാഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫുൾ ബയോഡേറ്റയും ഫോട്ടോയും സഹിതം അപേക്ഷ ഒക്‌ടോബർ 27 ന് മുൻപായി മഹിളാ മന്ദിരത്തിൽ ലഭിക്കണം. വിശദവിവരത്തിന് ഫോൺ: 0477-2251232.