ഹരിപ്പാട് : പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളിൽ റോഡരികിലും പാതയോരത്തും വാഹനയാത്രക്കാരുടെ കാഴ്ച മറച്ചും കാൽനടയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ പരസ്യ ബോർഡുകൾ, ബാനറുകൾ, ഹോർഡിംഗുകൾ തുടങ്ങിയവ ഈ മാസം 23നുള്ളിൽ നീക്കം ചെയ്യണം. ഇവ സ്ഥാപിച്ചവർ തന്നെയാണ് നീക്കം ചെയ്യേണ്ടത്. പഞ്ചായത്ത് നീക്കം ചെയ്യുകയാണെങ്കിൽ അവ സ്ഥാപിച്ചവരിൽ നിന്നും പിഴ സഹിതം ചെലവായ തുക ഈടാക്കുകയും മറ്റ് നിയമ നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.