മലയാളം കംപ്യൂട്ടിംഗുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ഐസിഫോസിന്റെയും ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 23 രാവിലെ 10.30ന് ടെക്നോപാര്‍ക് ഐസിഫോസ്  ആസ്ഥാനത്ത് ശില്പശാല നടക്കും. മലയാളം കംപ്യൂട്ടിംഗ് രംഗത്തുളള സ്ഥാപനങ്ങളും സംഘടനകളും ശില്പശാലയില്‍ പങ്കെടുക്കും.
മലയാളം കംപ്യൂട്ടിംഗ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച  ഉന്നതതല സമിതിയുടെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന ശില്‍പശാലയില്‍ സാംസ്കാരിക സ്ഥാപനങ്ങള്‍, സര്‍വകലാശാലകളിലെ പ്രസിദ്ധീകരണ വിഭാഗങ്ങള്‍, സി-ഡാക്, സി-ഡിറ്റ്, എസ്.സി.ഇ.ആര്‍.ടി, ഐ.ടി. മിഷന്‍, എന്‍.ബി.എസ്, എസ്.എം.സി എന്നിവര്‍ പങ്കെടുക്കും.