ജനാധിപത്യത്തിന്റെ പുതിയ അധ്യായമാണ് നവകേരള സദസ്സ് എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ്. മാവേലിക്കര മണ്ഡലം നവകേരള സദസിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി. ഓരോ നവകേരള സദസ്സ് വേദിയിലേക്കും പതിനായിരങ്ങളാണ് ഒഴുകിയെത്തുന്നത്. കേരളത്തിലെ പ്രതിപക്ഷം നവകേരള സദസ്സിനെ ബഹിഷ്കരിച്ചു.എന്നാൽ കേരളത്തിലെ ജനങ്ങൾ പ്രതിപക്ഷത്തെ ബഹിഷ്കരിച്ചു എന്നതാണ് സത്യം.

കായംകുളത്ത് നടന്ന പ്രഭാത യോഗത്തിൽ അത്യപൂർവ രോഗ ബാധിതയായ ഗൗതമി എന്ന ബിരുദ വിദ്യാർഥിനി പങ്കെടുത്തു. കേരളത്തിലെ ആരോഗ്യ മേഖലയിലെ ചികിത്സ സംവിധാനങ്ങൾ മികച്ചതാണെന്നും അതിനു നന്ദി പറയാൻ ആണ് ആ കുട്ടി യോഗത്തിൽ പങ്കെടുത്തത്. കർഷകർ,കലാകാരന്മാർ, വ്യവസായികൾ തുടങ്ങി എല്ലാ മേഖലകളിലുമുള്ള ജനവിഭാഗങ്ങൾ പ്രഭാത യോഗങ്ങളിൽ പങ്കാളികളാകുന്നുവെന്നും മന്ത്രി പറഞ്ഞു.

ഏഴര വർഷം മുൻപ് മാവേലിക്കര ആശുപത്രിക്ക്  അടിസ്ഥാന സൗകര്യങ്ങൾ ഇല്ലായിരുന്നു. എങ്കിൽ ഇന്ന് 117 കോടിയുടെ അടിസ്ഥാന വികസനമാണ് പിണറായി വിജയൻ സർക്കാർ നടപ്പിലാക്കിയത്. ആധുനിക ആശുപത്രികൾ,മികച്ച ചികിത്സ സംവിധാനങ്ങൾ, പുതിയ സ്കൂൾ കെട്ടിടങ്ങൾ, കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ മികച്ച റോഡുകൾ,ഗെയിൽ പാചക വാതക പദ്ധതി തുടങ്ങി ചെറുതും വലുതുമായ നിരവധി പദ്ധതികൾ സാധ്യമാക്കാൻ കഴിഞ്ഞ ഏഴര വർഷം കൊണ്ട് ഇ സർക്കാരിന് സാധിച്ചുവെന്നും മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു.