ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ നവകേരള സദസ്സിനോടനുബന്ധിച്ച് പൂതക്കുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. പൂതക്കുളം സര്‍ക്കാര്‍ എച്ച്എസ്എസ് ഗ്രൗണ്ടില്‍ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് അമ്മിണിയമ്മ അധ്യക്ഷയായി.