കോട്ടയം സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജിലെ ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി കോഴ്‌സില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്ന പത്ത് സീറ്റുകളിലേക്ക് 27 ന് രാവിലെ 11 ന് മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍ (മെഡിക്കല്‍ കോളേജ് പി.ഒ, തിരുപനന്തപുരം) സ്‌പോട്ട് അഡ്മിഷന്‍ നടത്തും.  (പെണ്‍കുട്ടികളുടെ എട്ട് ഒഴിവും ആണ്‍കുട്ടികളുടെ രണ്ട് ഒഴിവുമുണ്ട്) പ്ലസ് ടു സയന്‍സ് വിഷയങ്ങളിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.  ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണല്‍ വിഷയങ്ങളായും, ഇംഗ്ലീഷ് നിര്‍ബന്ധിത വിഷയമായും 40 ശതമാനം മാര്‍ക്കോടെ പ്ലസ് ടു പരീക്ഷ പാസായ കേരളത്തിലെ എല്ലാ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം.  അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ (എസ്.എസ്.എല്‍.സി, പ്ലസ് ടു, കമ്മ്യൂണിറ്റി, നേറ്റിവിറ്റി, സ്വഭാവം, ഫിസിക്കല്‍ ഫിറ്റ്‌നസ് മുതലായവ) റ്റി.സി എന്നിവ സഹിതം നേരിട്ടെത്തണം. വിശദവിവരങ്ങള്‍ www.dme.kerala.gov.in ല്‍ ലഭ്യമാണ്.