കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ ജില്ലാ ട്രഷറി കെട്ടിടത്തില്‍ പുതുതായി നിര്‍മ്മിച്ച ലിഫ്റ്റ് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് ഉദ്ഘാടനം ചെയ്തു. എ.ഡി.എം എന്‍.ഐ ഷാജു അധ്യക്ഷത വഹിച്ചു. സാമൂഹ്യ നീതി വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ജില്ലാ നിര്‍മ്മിതി കേന്ദ്രയാണ് ലിഫ്റ്റ് നിര്‍മ്മിച്ചത്. ജില്ലാ ട്രഷറി ഓഫീസ്, ജില്ലാ ടൂറിസം ഓഫീസ് എന്നിവടങ്ങളിലേക്കെത്തുന്ന പൊതുജനങ്ങള്‍ക്കും പ്രത്യേകിച്ചും ഭിന്നശേഷി വിഭാഗത്തിലുള്ളവര്‍ക്കും ലിഫ്റ്റ് ഉപകാര പ്രദമാകും. സാമുഹ്യ നീതി വകുപ്പ് ജില്ലാ ഓഫീസര്‍ കെ. അശോകന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഡി.വി പ്രഭാത്, ജില്ലാ ട്രഷറി ഓഫീസര്‍ ടി. ബിജു, അസി. ജില്ലാ ട്രഷറി ഓഫീസര്‍ ടി. മാത്യു, അസി. ട്രഷറി ഓഫീസര്‍ സി എ അബുദള്‍ നാസര്‍, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മുഹമ്മദ് സലീം, നിര്‍മ്മിതി എക്സി. ഓഫീസര്‍ സാജിദ് തുടങ്ങിയവര്‍ പങ്കെടുത്തു.
