ഡിപ്ലോമ ഇന്‍ എലിമെന്ററിഎഡ്യൂക്കേഷന്‍ കോഴ്‌സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. 50 ശതമാനത്തിന് മുകളില്‍ മാര്‍ക്കോടുകൂടി ഹിന്ദിയിലുള്ള പ്ലസ്ടൂ അല്ലെങ്കില്‍ ഹിന്ദി ബി എ പാസായിരിക്കണം. ഉയര്‍ന്ന യോഗ്യതയും മാര്‍ക്കും ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായപരിധി 17-35.  അവസാന തീയതി ഡിസംബര്‍ 31.   വിവരങ്ങള്‍ക്ക് പ്രിന്‍സിപ്പൽ, ഭാരത്ഹിന്ദി പ്രചാരകേന്ദ്രം,അടൂര്‍, പത്തനംതിട്ട. 04734296496, 8547126028.

എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജില്‍ യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. യോഗ്യത: പത്താം ക്ലാസ്സ്. അവസാന തീയതി ഡിസംബര്‍ 31. അപേക്ഷാഫോമിനും, വിവരങ്ങള്‍ക്കും ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ തിരുവനന്തപുരം-33. https://app.srccc.in/register, www.srccc.in, ഫോണ്‍ 04712325101, 8281114464. .

ജില്ലയിലെ പഠന കേന്ദ്രങ്ങള്‍/ഫോണ്‍

• നേച്ചര്‍ യോഗ സെന്റര്‍ മൈലക്കാട് /9995813468

• അക്കാദമി ഫോര്‍ ഇന്നവേറ്റീവ് സ്‌കില്‍സ് ആന്‍ഡ് ഹ്യൂമന്‍ റിസോഴ്‌സസ്

ഡെവലപ്‌മെന്റ് പരവൂര്‍, കൊല്ലം/ 9446559212

• സെന്റര്‍ ഫോര്‍ കരിയര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ്, കൊല്ലം/ 9447462472

• ആനന്ദമയ യോഗ കളരി റിസര്‍ച്ച് സെന്റര്‍, പെരിനാട് /9447958223

• യോഗിക് ലൈഫ് യോഗ സെന്റര്‍, കൊട്ടാരക്കര /8075716692

• പ്രാണ യോഗ ആന്റ് മെഡിറ്റേഷന്‍ സെന്റര്‍. കൊല്ലം/ 9446743100, 9447336144.