മാനന്തവാടി നഗരസഭ പരിധിയില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ ഒക്ടോബര്‍ ഇരുപത്തിയഞ്ചിനകം, സ്ഥാപിച്ചവര്‍ തന്നെ നീക്കം ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു. അല്ലാത്തപക്ഷം അതിനുള്ള ചെലവ് ബന്ധപ്പെട്ടവരില്‍നിന്ന് ഈടാക്കി നഗരസഭ നീക്കം ചെയ്യും. നഗരസഭ പരിധിയില്‍ ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കുന്നതിന് നഗരസഭ സെക്രട്ടറിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും സെക്രട്ടറി അറിയിച്ചു.