01.01.2000 മുതൽ 31.10.2023 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ പുതുക്കാനാകാതെ റദ്ദായ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷനുകൾ സീനിയോറിറ്റി നഷ്ടമാകാതെ വിമുക്ത ഭടന്മാർക്ക് പുതുക്കാൻ അവസരം. എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കുന്നതിനുള്ള അവസാന തിയതി 2024 ജനുവരി 31 ആണ്. അപേക്ഷകൾ നേരിട്ടോ തപാൽ മുഖേനയോ zswotvpm@gmail.com ഇ-മെയിൽ മുഖേനയോ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0471 2472748.