നെന്മാറ വനം ഡിവിഷന് അനുവദിച്ച പുതിയ ആര്‍.ആര്‍.ടി. (റാപ്പിഡ് റെസ്‌പോണ്‍സ് ടീം) വാഹനം കെ. ബാബു എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. നെന്മാറ വനം ഡിവിഷന് കീഴിലെ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുക ലക്ഷ്യമിട്ടാണ് എം.എല്‍.എ.യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് 12 ലക്ഷം രൂപ ചെലവില്‍ വാഹനം വാങ്ങിയത്.
കൊല്ലങ്കോട് പി. വാസുദേവമേനോന്‍ മെമ്മോറിയല്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാല്‍ അധ്യക്ഷനായി. മലയോരമേഖലയിലും പുറത്തും ദീര്‍ഘകാലമായി നിലനില്‍ക്കുന്ന വന്യജീവി സംഘര്‍ഷവും വന്യജീവികള്‍ നാട്ടിലിറങ്ങി കര്‍ഷകരുടെയും നാട്ടുകാരുടെയും ജീവിതത്തിന് ഭീഷണിയാകുന്ന സാഹചര്യവും കുറയ്ക്കുക ലക്ഷ്യമിട്ടാണ് ആര്‍.ആര്‍.ടി വാഹനം വാങ്ങിയത്. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ. മനോജ്, കൊല്ലങ്കോട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. പ്രമോദ്, ജനിപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.