സി.പി.എസ്.ടി യുടെ ആഭിമുഖ്യത്തിലുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാര്‍ലമെന്ററി പ്രാക്ടീസ് ആന്‍ഡ് പ്രൊസീജിയറിന്റെ 2018 ബാച്ചിന്റെ ഉദ്ഘാടനവും 2018 ലെ നിയമസഭാ മാധ്യമ അവാര്‍ഡ് ജേതാക്കള്‍ക്കുള്ള അവാര്‍ഡ് ദാനവും സെപ്റ്റംബര്‍ 24 രാവിലെ 10ന് നിയമസഭാ സമുച്ചയത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി അധ്യക്ഷത വഹിക്കും.സി.പി.എസ്.ടി സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലെ ജേതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ഉപന്യാസ രചനാ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും സ്പീക്കര്‍ നിര്‍വഹിക്കും.
