ആലപ്പുഴ: പുന്നപ്ര വടക്ക് കൃഷിഭവനിൽ കേരഗ്രാമം 2018-2019 പദ്ധതി പ്രകാരം 30 സെൻറ് മുതൽ അഞ്ച് ഏക്കർ വരെ കൃഷിസ്ഥലം ഉള്ളവർക്ക് ഒരു എച്ച്.പി മുതലുള്ള പമ്പുസെറ്റ് ,തെങ്ങുകയറ്റ യന്ത്രം എന്നിവ വാങ്ങുന്നതിനു 50 ശതമാനം സബ്‌സിഡി നിരക്കിൽ ലഭ്യമാക്കുന്നതിന് വേണ്ടി കർഷകർ കരം അടച്ച രസീത് കോപ്പി ,പാസ്ബുക്ക് കോപ്പി ,ആധാർ കോപ്പി എന്നിവ സഹിതം ഒക്‌ടോബർ 26നകം കൃഷിഭവനിൽ ബന്ധപെടണം.