ആലപ്പുഴ: കുടുംബശ്രീ ജില്ല മിഷൻ സംഘടിപ്പിക്കുന്ന ബീച്ച് ഫെസ്റ്റ് ഒക്ടോബർ 26,27,28 തീയതികളിൽ ആലപ്പുഴ ബീച്ചിൽ നടക്കും.26ന് വൈകിട്ട് മൂന്നുമണിക്ക് മത്സ്യ ഫെഡ് ചെയർമാൻ പി.പി ചിത്തരഞ്ജൻ ബീച്ച് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.കുടുംബശ്രീ ജില്ല മിഷൻ കോർഡിനേറ്റർ സുജ ഈപ്പൻ അധ്യക്ഷത വഹിക്കും.എല്ലാദിവസവും വൈകിട്ട് മൂന്നു മണി മുതൽ ഒമ്പതുമണിവരെയാണ് ബീച്ച് ഫെസ്റ്റ്.പ്രവേശനം സൗജന്യമാണ്. കുടുംബശ്രീയുടെ ജില്ലയിലെ വിവിധ യൂണിറ്റുകളുടെ ഭക്ഷ്യ പ്രദർശനവും വൈവിധ്യമാർന്ന ഉത്പന്നങ്ങളുടെ വിപണന മേളയുമാണ് ബീച്ച് ഫെസ്റ്റിന്റെ ആകർഷണം.’ഷാജിപാപ്പന്റെ ആട്, ചതിക്കാത്ത സുന്ദരി കോഴി’തുടങ്ങി വൈവിധ്യമാർന്ന ഭക്ഷണ വിഭവങ്ങളാണ് മേളയുടെ ആകർഷണം.ബജി,വിവിധ തരം അച്ചാറുകൾ,ജ്യുസുകൾ എന്നിവയും മേളയുടെ ആകർഷണമാണ്.കുടുംബശ്രീ എ.ഡി.എം സി.പി.സുനിൽ,ജില്ല പ്രോഗ്രാം മാനേജർമാരായ സാഹിൽ ഫെയ്‌സി റാവുത്തർ,അന്ന ടീനു ടോം,റിൻസ് സുരേഷ് കുമാർ എന്നിവരാണ് ബീച്ച് ഫെസ്റ്റിന്റെ അണിയറ പ്രവർത്തകർ.