ആലപ്പുഴ: വിദേശത്ത് ജോലി തേടുന്നവർക്ക് നോർക്കയുടെ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ക്യാമ്പ് നടത്തുന്നു. നവംബർ രണ്ടിന് രാവിലെ 10മണിമുതൽ ഉച്ചയ്ക്ക് ഒരുമണിവരെ ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് ക്യാമ്പ്. അപേക്ഷകർ ‘http:202.88.244.146/norka’സൈറ്റിൽ രജിസ്റ്റർ ചെയ്യണം. എസ്.എസ്.എൽ.സി മുതലുള്ള എല്ലാ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും ഹാജരാക്കണം.എച്ച്ആർഡി രജിസ്്്‌റ്‌റർ ചെയ്യുവാൻ 708 രൂപ രജിസ്‌ട്രേഷൻ ഫീസായും ഓരോ സർട്ടിഫിക്കറ്റിനും 75രൂപയും അടയ്ക്കണം.
കുവൈറ്റ്, യു.എ.ഇ ,ഖത്തർ, ബഹ്‌റിൻ് എംബസികളുടെ അറ്റസ്റ്റേഷൻ ചെയ്യുവാനും സൗകര്യമുണ്ട്. ഓരോ സർട്ടിഫിക്കറ്റിനും യു.എ.ഇ 3750,കുവൈറ്റ് 1250, ഖത്തർ 3000, ബഹ്‌റിൻ 2750,അപ്പോസ്റ്റിൽ 50 എന്നിങ്ങനെയാണ് നിരക്കുകൾ. അപേക്ഷകന് പകരം ഒരേ മേൽവിലാസമുള്ള നോമിനിക്ക് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുമായി അറ്റസ്റ്റേഷൻ ചെയ്യാം. വിവരങ്ങൾക്ക്:0484 2371010/30.