പ്രളയസമയത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ച പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡ് അംഗം കണ്ടിയന്‍ ഹാരിസിനെ ഗ്രാമസഭ യോഗം ആദരിച്ചു. ബാണാസുര ഡാമിനോട് ചേര്‍ന്നുകിടക്കുന്ന കപ്പുണ്ടിക്കല്‍ വാര്‍ഡിലെ മാടത്തുമ്പാറ, കാവര, ചിറ്റാലക്കുന്ന് പ്രദേശങ്ങള്‍ പൂര്‍ണമായി വെള്ളത്തിനടിയിലായിരുന്നു. നാലു വീടുകള്‍ പൂര്‍ണമായും നിരവധി വിടുകള്‍ ഭാഗികമായും തകര്‍ന്നു. ഗ്രാമസഭയുടെ ഉപഹാരം വാര്‍ഡ് വികസന സമിതിയംഗം പ്രദീപന്‍ ഹാരിസ് കണ്ടിയന് കൈമാറി. വി.പി അബദുറഹ്മാന്‍, പി. മുനീര്‍, എ. ഉസ്മാന്‍, കോര്‍ഡിനേറ്റര്‍ ബിനു വര്‍ക്കി തുടങ്ങിയവര്‍ സംസാരിച്ചു.
