കോട്ടയത്തു നടന്ന അണ്ടര്‍-10 റാപിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ വയനാടിന്റെ ഫിഡേ റേറ്റഡ് താരം വി.എസ്. അഭിനവ്രാജ് രണ്ടാംസ്ഥാനം. കേണിച്ചിറ ഇന്‍ഫന്റ് ജീസസ് സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അഭിനവ്. പൂതാടി പഞ്ചായത്ത് ഓഫിസിലെ സീനിയര്‍ ക്ലാര്‍ക്കും ചെസ് പരിശീലകനുമായ ചൂതുപാറ വട്ടക്കാവില്‍ വി.ആര്. സന്തോഷിന്റെയും ഇ.ബി. ഷിജിയുടെയും മകനാണ്.
