സുല്‍ത്താന്‍ ബത്തേരിയിലെ തപോവനം അന്തേവാസികള്‍ക്കായി പച്ചക്കറിത്തോട്ടമൊരുക്കി മീനങ്ങാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികള്‍. വിഷരഹിത പച്ചക്കറി പദ്ധതിയുടെ ഭാഗമായാണ് പച്ചക്കറിത്തോട്ടം നിര്‍മ്മിച്ചത്. പാഴ്തുണി കൊണ്ട് നിര്‍മ്മിച്ച ചവിട്ടി അന്തേവാസികള്‍ക്കു കൈമാറി. മാലിന്യ നിര്‍മ്മാര്‍ജനം, വിവിധ കലാപരിപാടികള്‍ എന്നിവയുമുണ്ടായിരുന്നു. കെ.പി ശ്രാവണ്‍, എം.ജി സൂര്യ, അഞ്ജലി മോള്‍, പി. രാഹുല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
