മാലിന്യങ്ങള്‍ വലിച്ചെറിയാതിരിക്കാന്‍ ആരാമഭംഗി ഒരുക്കി പഞ്ചായത്ത്. ചാത്തന്നൂര്‍ ശ്രീനാരായണ കോളേജ് ബസ്സ്റ്റാന്‍ഡിന് സമീപം കാടുമൂടികിടന്ന പ്രദേശത്ത് സ്‌നേഹാരാമം ഒരുക്കുകയാണ് ചിറക്കര ഗ്രാമപഞ്ചായത്ത്. കെ പി ഗോപാലന്‍ ഗ്രന്ഥശാലയുടെ  സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. ചാത്തന്നൂര്‍ എസ് എന്‍ കോളേജിലെ എന്‍എസ്എസ് യൂണിയന്റെയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അംഗങ്ങളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും കൂട്ടായ്മയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുക. എന്‍.എസ്.എസ് യൂണിറ്റുകളുടെയും ശുചിത്വ മിഷന്റെയും നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രദേശം മാലിന്യമുക്തമാക്കി അവിടെ പൂന്തോട്ടം സജ്ജീകരിക്കുകയാണ് . മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിനെതിരെ പ്രതിരോധം സൃഷ്ടിക്കുന്നതിന്റെ ഭാഗംകൂടിയാണ് പദ്ധതി.

ഉദ്ഘാടനം പ്രസിഡന്റ് റ്റി ആര്‍ സജില നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വിനിത ദിപു അധ്യക്ഷയായി.പൂന്തോട്ടത്തിന്റെ പരിപാലന ചുമതല എന്‍എസ്എസ് വളണ്ടിയര്‍മാരും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അംഗങ്ങളും നിര്‍വഹിക്കും.