പത്തോ അതിലധികമോ ജീവനക്കാരുള്ള (സ്ഥിരം, താൽക്കാലികം) സ്ഥാപന മേധാവികൾ അവരുടെ സ്ഥാപനത്തിൽ POSH Act പ്രകാരം രൂപീകരിച്ച ഇന്റേണൽ കമ്മിറ്റിയുടെ വിവരങ്ങൾ, പരാതി സംബന്ധിച്ച വിവരങ്ങൾ, റിപ്പോർട്ട് എന്നിവ പോഷ് ആക്ട് കംപൈലൻസ് പോർട്ടലിൽ രേഖപ്പെടുത്തുന്നതിനാവശ്യമായ നിർദേശങ്ങളുൾപ്പെടുത്തി സർക്കാർ സർക്കുലർ പുറത്തിറക്കി. ലോക്കൽ കമ്മിറ്റിയിൽ പത്തിൽ കുറവ് ജീവനക്കാരുള്ള പൊതു / സ്വകാര്യ സ്ഥാപനങ്ങളിലെ സ്ത്രീ ജീവനക്കാർ, അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾ എന്നിവർ സമർപ്പിക്കുന്ന പരാതികളുടെ എണ്ണം, ലോക്കൽ കമ്മിറ്റി വിവരങ്ങൾ, റിപ്പോർട്ട് സംബന്ധിച്ച വിവരങ്ങൾ എന്നിവ അതാത് ജില്ലാ കളക്ടർ നിയോഗിച്ച ഉദ്യോഗസ്ഥൻ / ഉദ്യോഗസ്ഥ പോർട്ടലിൽ വിവരങ്ങൾ രേഖപ്പെടുത്തേണ്ടതാണ്. എല്ലാ വകുപ്പുകളും മറ്റു പൊതു / സ്വകാര്യ സ്ഥാപനങ്ങളും നിയമവിധേയമാക്കേണ്ടതാണെന്നും വനിതാ ശിശുവികസന വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.