സ്റ്റുഡന്റ് പോലീസ് കേഡറ്റ് ജില്ലാതല സഹവാസ ക്യാമ്പ് നേര്‍വഴി 2023 ന് ഉദിനൂര്‍ ഗവ.ഹയര്‍ സെക്കന്റെറി സ്കൂളില്‍ തുടക്കമായി. ജില്ലാ പോലീസ് മേധാവി പി.ബിജോയ് ഉദ്ഘാടനം ചെയ്തു. പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി.മുഹമ്മദ് അസ്ലം അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന് മുഖ്യാതിഥിയായി.
ജില്ലയിലെ 41 സ്കൂളുകളില്‍ നിന്നായി 510 കുട്ടികളും, കമ്യൂണിറ്റി പോലീസ് ഓഫീസര്‍മാരും, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാരുമായി നൂറോളം ഒഫീഷ്യല്‍സും ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്. മജിഷ്യന്‍ ഗോപിനാഥ് മുതുകാട്, മെന്റലിസ്റ്റ് ആദി, തുടങ്ങി നിരവധി പ്രമുഖര്‍ ക്യാമ്പ് സന്ദര്‍ശിക്കും. ക്യാമ്പ് ഈ മാസം 30ന് സമാപിക്കും.