പതിനഞ്ചാം കേരള നിയമസഭയിലെ സാമാജികരെ ഉൾപ്പെടുത്തിയുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച സമിതിയുടെ  (2023-26)  അംഗങ്ങളെ ഡിസംബർ 7 മുതൽ പ്രാബല്യം നൽകി തെരഞ്ഞെടുത്തു.എ.പി. അനിൽകുമാർ, അൻവർ സാദത്ത്, കെ.ബി. ഗണേഷ്കുമാർ, ഇ.ചന്ദ്രശേഖരൻ, ടി.വി. ഇബ്രാഹിം, പി. മമ്മിക്കുട്ടി, കെ.പി. മോഹനൻ, ഡി.കെ. മുരളി, പി. നന്ദകുമാർ, കടകംപള്ളി സുരേന്ദ്രൻ, പി. ഉബൈദുള്ള എന്നിവർ സമിതി അംഗങ്ങളാണ്. സമിതിയുടെ ചെയർമാനായി ഇ. ചന്ദ്രശേഖരനെ തെരഞ്ഞെടുത്തു.