പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ സംരംഭകര്‍ക്കായി വായ്പ-ലൈസന്‍സ്-സബ്‌സിഡി മേള സംഘടിപ്പിച്ചു. ”സംരംഭക വര്‍ഷം 2.0” പദ്ധതിയുടെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും പുതുക്കളം ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്. ആറ് വായ്പകള്‍ വിതരണം ചെയ്തു. വായ്പ അപേക്ഷ സ്വീകരിക്കല്‍, ഉധ്യം, കെ-ഷിഫറ്റ്, ലൈസന്‍സ് വിതരണം എന്നിവയും നടന്നു. പൂതക്കുളം ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച മേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് അമ്മണിയമ്മ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം എസ് പ്രസസന്നകുമാരി അധ്യക്ഷയായി.