കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവണ്‍മെന്റ് കോളേജ് എന്‍എസ്എസ് യൂണിറ്റ് മീനങ്ങാടി പോളിടെക്നിക് കോളേജില്‍ നടത്തിയ സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാര്‍ വൃക്ഷത്തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. മീനങ്ങാടി പഞ്ചായത്തിലെ കുടുംബശ്രീ, പാലിയേറ്റീവ്, ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ എന്നിവരെ യോഗത്തില്‍ പൊന്നാട നല്‍കി ആദരിച്ചു.
ഏഴു ദിവസം നീണ്ടുനിന്ന ക്യാമ്പില്‍ വിവിധ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍, പച്ചക്കറിത്തോട്ടം, അടുക്കളത്തോട്ടം നിര്‍മ്മാണം, പച്ചക്കറി വിത്തിനങ്ങളുടെ വിതരണം, ലഹരി വിരുദ്ധ സന്ദേശ പ്രചരണം, കാരാപ്പുഴ ഡാം പരിസര ശുചീകരണം, ജ്യോതി നിവാസ് അന്തേവാസികള്‍ക്ക് സഹായം നല്‍കല്‍ തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി.
ഇലക്ഷന്‍ ലിറ്റററി സെല്‍, ലീഗല്‍ സര്‍വീസസ് അതോറിറ്റി, ഫയര്‍ഫോഴ്സ്, തുടങ്ങി വിവിധ മേഖലകളില്‍ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ ലിസി പൗലോസ്, കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സുബിന്‍ പി ജോസഫ്, പി.ടി.എ വൈസ് പ്രസിഡന്റ് കെ.പി പ്രതീശന്‍, പോളിടെക്നിക് കോളേജ് അധ്യാപകന്‍ സുരേഷ്, പ്രോഗ്രാം ഓഫീസര്‍മാരായ വിനോദ് തോമസ്, എം.എസ് വിനീഷ, കോളേജിലെ മറ്റ് അധ്യാപകര്‍, രക്ഷിതാക്കള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.