അടിമാലി, കൊന്നത്തടി, പള്ളിവാസല്‍, വെള്ളത്തൂവല്‍, ബൈസണ്‍വാലി എന്നീ പഞ്ചായത്തുകളിലെ സ്പീച്ച് തെറാപ്പി ആവശ്യമുള്ള കുട്ടികള്‍ക്കായി ദിവസവേതനാടിസ്ഥാനത്തില്‍ സ്പീച്ച് തെറാപ്പി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.
ആര്.സി.ഐ രജിസ്ട്രേഷന് , ബി.എ.എസ്.എല്‍.പി അല്ലെങ്കില്‍ സ്പീച്ച് ആന്‍ഡ് ഹിയറിങ്ങില്‍ ബി.എസ്.സി എന്നിവയാണ് യോഗ്യത.
താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അപേക്ഷ ജനുവരി 8ന് 5 മണിക്ക് മുന്‍പായി വിശദമായ ബയോഡേറ്റാ സഹിതം ശിശുവികസന പദ്ധതി ആഫീസര്‍ അടിമാലി, ഫസ്റ്റ് ഫ്ളോര്‍, ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം, അടിമാലി. പിന്-685561 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍ 9961897865.