ചെങ്ങന്നൂർ: പോലീസ് സൈബർ വിഭാഗത്തിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ എൻജിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ ബോധവത്ക്കരണ ക്ലാസ് നടത്തി. ബോധവത്ക്കരണ ക്ലാസ് പ്രിൻസിപ്പൽ ഡോ.ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്തു.ആലപ്പുഴ സൈബർ സെൽ വിഭാഗം സീനിയർ പോലീസ് ഓഫീസർ പി.വേണുഗോപാൽ, ശ്രീജിത്ത് സോമശേഖരൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. എസ് ഐ.മാരായ എം.എം.വിജയൻ, സുരേഷ് ബാബു, ഹോപ്പ് ടു ട്രയിനർ പി.സി.സുരേഷ്, എ. എസ്.ഐ.മണിലാൽ എന്നിവർ സംസാരിച്ചു.