ബിസില്‍ (ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡ്) ട്രെയിനിങ് ഡിവിഷനില്‍ ആറു മാസം മുതല്‍ രണ്ട് വര്‍ഷം വരെ ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ-പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിങ് കോഴ്‌സുകളിലേക്ക് ഡിഗ്രി/പ്ലസ്ടു/എസ് എസ് എല്‍ സി യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7994449314.

കാനറ ബാങ്ക് റൂറല്‍ സെല്‍ഫ് എംപ്ലോയ്മെന്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തും. പ്രായപരിധി : 22-40. എം എസ് ഓഫീസില്‍ (വേഡ് ആന്‍ഡ് എക്‌സല്‍) പ്രാവീണ്യവും അക്കൗണ്ടിങില്‍ പരിജ്ഞാനവുമുള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. . 10 ദിവസത്തിനുള്ളില്‍ അപേക്ഷിക്കണം. വിവരങ്ങള്‍ക്ക്: ഡയറക്ടര്‍, കാനറ ബാങ്ക് റൂറല്‍ സെല്‍ഫ് എംപ്ലോയ്മെന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, കെ ഐ പി കാമ്പസ്, കൊട്ടിയം, കൊല്ലം – 691571, ഇമെയില്‍: cbrsetikollam@gmail.com, ഫോണ്‍: 0474 2537141, 9495245002.

കെല്‍ട്രോണില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ്, വെബ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിങ്ങ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മന്റ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റെനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളോജിസ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ വെബ് ഡിസൈന്‍ ആന്റ് ഡെവലപ്പ്‌മെന്റ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സായ അഡ്വാന്‍സ്ഡ് ഗ്രാഫിക്‌സ് ഡിസൈന്‍, ഗ്രാഫിക്‌സ് ആന്റ് വിഷ്വല്‍ എഫക്ട്, അഡ്വാന്‍സ്ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. തിരുവനന്തപുരം ജില്ലയിലെ പ്രവേശനത്തിനായി ഫോണ്‍ 04712325154, 8590605260.