ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ-പരിശീലന-വികസനകേന്ദ്രത്തില്‍ ജനുവരി 10 മുതല്‍ 22വരെ ക്ഷീരകര്‍ഷകര്‍ക്കായി ക്ഷീരോത്പന്ന നിര്‍മാണപരിശീലനപരിപാടി നടത്തും. പരിശീലനകേന്ദ്രം മുഖേനയോ ആലപ്പുഴ, കൊല്ലം ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ മുഖാന്തരമോ അതത് ബ്‌ളോക്ക് ക്ഷീരവികസന ഓഫീസര്‍ വഴിയോ 8089391209, 04762698550 നമ്പറുകളിലോ ജനുവരി ഒമ്പത് വൈകിട്ട് അഞ്ചിനകം രജിസ്റ്റര്‍ ചെയ്യണം.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെപ്പോഴെങ്കിലും ഓഫ്‌ലൈനായി പങ്കെടുത്തിട്ടുള്ളവര്‍ക്ക് അനുമതിയില്ല. രജിസ്‌ട്രേഷന്‍ ഫീസ് 135 രൂപ. തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് ഹാജരാക്കണം. ഫോണ്‍ 8089391209, 0476 2698550.