തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളജിൽ ലക്ചറർ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.  ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസിൽ കുറയാത്ത റഗുലർ എംകോം ബിരുദാനന്തര ബിരുദവും, കൊമേഴ്സ്യൽ പ്രാക്ടീസ് ഡിപ്ലോമയുമാണ് യോഗ്യത.  താത്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 11ന് രാവിലെ 10ന് സ്ഥാപന മേധാവി മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.