സാമൂഹ്യ നീതി വകുപ്പ് ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സാമൂഹ്യ പ്രതിരോധ പ്രവര്‍ത്തനമായ പ്രൊബേഷന്‍ ആന്‍ഡ് ആഫ്റ്റര്‍ കെയര്‍ സേവനങ്ങളുടെ ഭാഗമായി ജില്ലാതല സെമിനാര്‍ സംഘടിപ്പിച്ചു. വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായത്തോടെ കുറ്റകൃത്യങ്ങളില്‍ നിന്നും സമൂഹത്തെ മോചിപ്പിക്കാനും കുറ്റകൃത്യങ്ങള്‍ ഇല്ലായ്മ ചെയ്യാനുമുള്ള ഇടപെടല്‍ നടത്തുകയാണ് സെമിനാറിലൂടെ.
എം.എസ്.ഡബ്ല്യൂ, നിയമ വിദ്യാര്‍ത്ഥികള്‍, ജയില്‍ ജീവനക്കാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച സെമിനാറില്‍ മാറുന്ന കാലത്തെ കുറ്റകൃത്യങ്ങള്‍, തിരുത്തല്‍ പ്രക്രിയ രീതികള്‍, പുനരധിവാസ വെല്ലുവിളികള്‍ എന്നീ വിഷയങ്ങളില്‍ മാനന്തവാടി ജില്ലാ ജയില്‍ സൂപ്രണ്ട് ഓ.എം രതൂണ്‍, സൈബര്‍ പോലീസ് എ.എസ്.ഐ ജോയ്‌സ് ജോണ്‍, കണ്ണൂര്‍ അഡീഷണല്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ശ്രീനാഥ് എം കുട്ടംപിള്ളില്‍ എന്നിവര്‍ ക്ലാസ് എടുത്തു.
കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്‌സ് ഹോട്ടലില്‍ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ കെ.കെ പ്രജിത്ത് അധ്യക്ഷനായി. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ് ജാബിര്‍, വൈത്തിരി സ്‌പെഷ്യല്‍ സബ് ജയില്‍ സൂപ്രണ്ട് വി.എം. സിയാദ്, പ്രൊബേഷന്‍ അസിസ്റ്റന്റ് പി.മുഹമ്മദ് അജ്മല്‍ എന്നിവര്‍ സംസാരിച്ചു.